ശിശു വികസന പദ്ധതി ഓഫീസ്, കുറ്റിപ്പുറം
ഓഫീസ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും
0 മുതൽ 6 വരെയുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർക്ക് അനുപൂരക പോഷകാഹാരം വിതരണം നടത്തുക.
മറ്റു വകുപ്പുകളുടെ സഹകരണത്തോടെ ശിശു മരണ നിരക്ക് കുറയ്ക്കുക, സ്കൂൾ കൊഴിഞ്ഞു പോക്ക് തടയുക.
അമ്മമാർക്കും കൗമാര പ്രായക്കാരായ കുട്ടികൾക്കും ആരോഗ്യ പോഷക വിദ്യാഭ്യാസം നൽകുക, രോഗ പ്രതിരോധ കുത്തി വെപ്പുകൾ നടപ്പിലാക്കുക.
അനൗപചാരിക പ്രീ സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ പരിശോധന പരാമർശ സേവനം മുതലായവ നടപ്പിലാക്കുക.
കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹ്യ വികസനത്തിന് അടിത്തറ പാകുക.
ഐ.സി.പി.എസ്സിന്റെ സഹായത്തോടെ, ശിശു സംരക്ഷണം സുരക്ഷിതത്വം ഉറപ്പു വരുത്തുക.
സ്ത്രീകളുടെ ശാക്തീകരണത്തിനും, ഗാർഹിക പീഡനങ്ങൾ തടയുന്നതിനും, സുരക്ഷ ഉറപ്പു വരുത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുക.
സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന, ഭിന്നശേഷിക്കാർക്കും , വിധവകൾക്കും , അശരണർക്കും, മാരക രോഗങ്ങൾ പിടിപെട്ടവർക്കും ഉള്ള വിവിധ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുക.
ചൈൽഡ് ലൈനിന്റെ സേവനം ഉറപ്പ് വരുത്തുക, ശൈശവ വിവാഹം തടയുക.
പഞ്ചായത്ത് , ബ്ലോക്ക് ഓരോ സാമ്പത്തിക വർഷവും, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സാമൂഹ്യ സുരക്ഷാ പ്രോജക്ടുകൾ നടപ്പിലാക്കുക.
സ്റ്റേറ്റ്, സെൻട്രൽ പദ്ധതികൾ നടപ്പിലാക്കുക.ജാഗ്രത സമിതി, നിർഭയ എന്നിവ ജനങ്ങളിൽ എത്തിക്കുക