വ്യവസായ വികസന ഓഫീസ് കുറ്റിപ്പുറം
ലഘു വിവരണം
വ്യവസായ വാണിജ്യ വകുപ്പിലെ തിരൂർ താലൂക്ക് വ്യവസായ ഓഫീസിലെ വ്യവസായ വികസന ഓഫീസർ തിങ്കൾ, ബുധൻ ദിവസങ്ങളിൽ കുറ്റിപ്പുറം ബ്ലോക്ക് ഓഫീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്നു.
ഓഫീസിൽ നിന്നും ലഭ്യമാകുന്ന വിവിധ സേവനങ്ങളും പദ്ധതികളും
1) ഉദ്യോഗ് ആധാർ സംരംഭം ആരംഭിച്ചു കഴിഞ്ഞാൽ സംരംഭകൻ ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ഓൺലൈൻ ആയി സംരംഭകന് നേരിട്ട് ചെയ്യാവുന്നതുമാണ്.
2) വ്യവസായിക പരിശീലനങ്ങൾ വ്യവസായ സംരംഭകത്വ വികസന പരിശീലനം, സംരംഭകത്വ അവബോധന പരിപാടികൾ, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ, ടെക്നോളജി ഡവലപ്പ്മെന്റ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു.
3) സാങ്കേതിക സാധ്യത റിപ്പോർട്ടുകൾ വ്യവസായ സംരംഭകർ തയ്യാറാക്കുന്ന പ്രൊജക്ട് റിപ്പോർട്ടുകളിൽ വായ്പ അനുവദിക്കുന്നതിനായി Technical Feasibility Report തയ്യാറാക്കി ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്നു.
4) KSWIFT (Kerala Single Window Interface for fast and Transparent Clearance) വ്യവസായം തുടങ്ങുന്നതിന് വിവിധ വകുപ്പുകളിൽ നിന്നും ബോർഡുകളിൽ നിന്നും ലഭിക്കേണ്ട ലൈസൻസുകളും അനുമതിയും വേഗത്തിൽ ലഭ്യമാക്കാൻ KSWIFT എന്ന പേരിൽ ഓൺലൈൻ സംവിധാനം നിലവിലുണ്ട്.
5) വ്യവസായ സംരംഭകത്വ വികസന ക്ലബുകൾ (ED Club)
യുവജനങ്ങളിൽ വ്യവസായ സംരംഭകത്വ സംസ്കാരം വളർത്തിയെടുക്കാൻ പതിവായി ജ്ഞാനവും തന്ത്രങ്ങളും കലാലയങ്ങളിലൂടെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും നൽകുന്നു.
6) വ്യവസായ കേരളം മാസിക വ്യവസായ സംരംഭകർക്ക് പ്രയോജനപ്പെടുന്ന ലേഖനങ്ങളും വാർത്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് വ്യവസായ വകുപ്പ് പ്രസിദ്ധീകരിക്കുന്ന മാസിക.
7) ഹാന്റ് ഹോൾഡ് സർവീസ് സംരംഭകർക്ക് അവരുടെ വ്യവസായ യൂണിറ്റ് സ്ഥാപിക്കുന്നതിന് സഹായിക്കുന്നതിനായി ഹാന്റ് ഹോൾഡ് സർവീസ് നൽകുന്നു.
8) അതിസൂക്ഷ്മ വ്യവസായങ്ങൾക്കുള്ള പലിശ സബ്സിഡി ബാങ്ക് വായ്പയുടെ പലിശയിൽ നിന്നും 6%-8% തിരികെ ലഭിക്കുന്നു.
9) സംരംഭക സഹായ പദ്ധതി (Entrepreneur Support Scheme)
a) Startup Support - പ്രാരംഭ സഹായം
b) Invest Support - നിക്ഷേപ സഹായം
c) Technology Support - സാങ്കേതിക വിദ്യാ സഹായം
10) പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിന് പ്രാരംഭ സഹായം 2016 ഏപ്രിൽ 1 ന് ശേഷം സൃഷ്ടിക്കപ്പെടുന്ന ഓരോ തൊഴിലാളിക്കും ESI, EPF ഇനത്തിൽ സംരംഭകർ / തൊഴിൽ ദാതാവ് (Micro/Small) നൽകുന്ന വിഹിതത്തിന്റെ 75% സബ്സിഡിയായി ആദ്യ 3 വർഷം തിരികെ ലഭിക്കുന്നു.
11) പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി (PMEGP) തൊഴിൽ രഹിതർക്ക് ബാങ്ക് മുഖാന്തിരം വായ്പ ലഭ്യമാക്കി പുതിയ സംരംഭങ്ങൾ ഈ പദ്ധതി പ്രകാരം തുടങ്ങാവുന്നതാണ്. ഉൽപ്പാദന വ്യവസായങ്ങൾക്ക് 25 ലക്ഷം രൂപ വരെയും സേവന സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെയും പരമാവധി പദ്ധതി ചെലവിന്റെ 95 % വായ്പ അനുവദിക്കുകയും 15 മുതൽ 35 വരെ ശതമാനം ഗവൺമെന്റ് സബ്സിഡി നൽകുകയും ചെയ്യുന്നു.
12) ചെറുകിട വ്യവസായ ക്ലസ്റ്റർ വികസന പദ്ധതി
ഒരേ പ്രദേശത്ത് കേന്ദ്രീകരിച്ച് ഒരേ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങളെ ക്ലസ്റ്റർ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സഹായ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കി വരുന്നു.
13)കരകൗശല മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് ധനസഹായം (ASHA) സ്ഥിര മൂലധനത്തിന്റെ 40 മുതൽ 50 ശതമാനം വരെ സബ്സിഡി നൽകുന്നു.