വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ച്ചകളിലും കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് രാവിലെ 10.00 മുതല്‍ വെർച്വൽ ജോബ്‌ ഫയര്‍ സംഘടിപ്പിക്കുന്നു
അസിസ്റ്റന്റ് എക്സി. എഞ്ചിനീയറുടെ കാര്യാലയം

 

ഓഫീസ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും

ഈ ഓഫീസിൽ നിന്നും പൊതു ജനങ്ങൾക്ക് നേരിട്ട് സേവനങ്ങൾ ഒന്നും തന്നെ നൽകി വരുന്നില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികൾ കൂടാതെ എം.പി യുടെയും എം.എൽ.എ യുടെയും പ്രത്യേക ഫണ്ട് ഉപയോഗിച്ചു കൊണ്ടുള്ള പദ്ധതിക്കും, കേരള സർക്കാരിന്റെ പ്രളയപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ സർക്കാർ നിർദ്ദേശിക്കുന്ന മറ്റു ഡിപ്പാർട്ട്മെന്റ് വഴി നടപ്പിലാക്കുന്ന പ്രവർത്തികൾ എന്നിവ നടപ്പിലാക്കുക, ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 6 പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഈ മേഖലയിലുള്ള പദ്ധതികൾ അംഗീകരിക്കുക, സാങ്കേതികാനുമതി നൽകുക, പ്രവർത്തിയുടെ പരിശോധന അളവുകൾ രേഖപ്പെടുത്തുക, ബിൽ അംഗീകരിച്ചു കൊടുക്കുക എന്നിവയും ഈ ഓഫീസിന്റെ പരിധിയിൽ വരുന്നതാണ്. ബ്ലോക്ക് പരിധിയിൽ വരുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ മേൽ നോട്ടവും, ആദ്യത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കലും ഈ ഓഫീസിൽ നിന്നും ചെയ്തു വരുന്നു.

ഓഫീസ് ഘടന സംബന്ധിച്ച വിവരങ്ങൾ

ബ്ലോക്ക് പഞ്ചായത്തിൽ എൽ.എസ്.ജി.ഡി. സബ് ഡിവിഷൻ പ്രവർത്തിക്കുന്നു; ഓഫീസ് മേധാവിയായി അസി.എക്സി.എഞ്ചിനീയറും, ഒരു അസി.എഞ്ചിനീയറും ഒരു ഒന്നാം തരം ഓവർസീയർ, ഒരു രണ്ടാം തരം ഓവർസീയർ, ഒരു ക്ലർക്ക്, ഒരു ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥ തസ്തികകൾ നിലവിലുള്ളതുമാണ്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ എല്ലാ ജീവനക്കാരുടെയും കൺട്രോളിംഗ് ഓഫീസർ കൂടിയാണ് ബ്ലോക്കിലെ അസി.എക്സി.എഞ്ചിനീയർ.