ഈ സൈറ്റ് അപൂര്‍ണ്ണമാണ്.നിലവില്‍ അപ്ഡേഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്. .
ഡ്രൈവർ നിയമനം

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ടിന്റെ ഔദ്യോഗിക  വാഹനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി ദിവസ വേതന അടിസ്ഥാനത്തിൽ  താൽകാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, ഡൈവിംഗ് ലൈസൻസ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം  ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അഭിമുഖം, പ്രയോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 22/07/2026  3.00 P M ആണ്. ആയതിന്റെ വ്യവസ്ഥകൾ ചുവടെ ചേർക്കുന്നു.

 

  • വെള്ള പേപ്പറിൽ സമർപ്പിക്കുന്ന അപേക്ഷ. 

  • വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വിജയം/തത്തുല്യം 

  • സാധുവായ L M V ഡ്രൈവിംഗ് ലൈസൻസ്

  • 3 വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പരിചയം

  • പ്രായ പരിധി 18-41 (നിയമാനുസൃത ഇളവുകൾ ബാധകം)

  • ദിവസവേതനത്തിലുള്ള നിയമനം പരമാവധി 179 ദിവസമായിരിക്കും 

  • റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരമായിരിക്കും നിയമനം നൽകുന്നത്. 

  • നിയമനം ലഭിക്കുന്ന ജീവനക്കാർക്ക് സ്ഥിരപ്പെടുത്തലിന് യാതൊരു അർഹതയും ഉണ്ടായിരിക്കുന്നതല്ല.