ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
1942 ല്‍ നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസിന്‍റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് നിലവില്‍ വന്നു. തൊഴുവാനൂര്‍ മനക്കല്‍ പുരുഷോ ത്തമന്‍ നമ്പൂതിരിപ്പാട് സാജന്യമായി നല്‍കിയ സ്ഥലത്ത് അന്നത്തെ ഗ്രാമവികസന മന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടിനഹ, കുറ്റിപ്പുറം ബ്ലോക്ക് ഓഫീസ് കെട്ടിടം 23-08-1986 ല്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയുടെ ഏതാണ്ട് തെക്ക് കിഴക്കായി ഈ ബ്ലോക്ക് സ്ഥിതിചെയ്യുന്നു. വടക്ക് മലപ്പുറം ബ്ലോക്കും, തെക്ക് ഭാരതപ്പുഴയും, പടിഞ്ഞാറ് താനൂര്‍, തിരൂര്‍ ബ്ലോക്കുകളും, കിഴക്ക് തൂതപ്പുഴയും, മങ്കട ബ്ലോക്കും സ്ഥിതിചെയ്യുന്നു. പ്രധാനമായും ഭാരതപ്പുഴയുടെ നീര്‍മറി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ബ്ലോക്ക് കാര്‍ഷിക രംഗത്ത് തനതായ സമ്പദ്ഘടന നിലനിര്‍ത്തി വരുന്നു. ഈ മേഖലയെ ഇന്ന് കാണുന്ന തകര്‍ച്ചയും തളര്‍ച്ചയും മാന്ദ്യവും കാര്‍ഷിക സാമ്പത്തിക മേഖലയെ ബാധിച്ചിട്ടുണ്ട്. എങ്കിലും കൃഷി അന്യം നിന്നുപോകാത്ത ഒരു ചുരുക്കം ചില ബ്ലോക്കുകളില്‍ ഒന്നാണ് കുറ്റിപ്പുറം. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ്, മരച്ചീനി, കുരുമുളക്, പച്ചക്കറി കള്‍, വെറ്റില മുതലായവയാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്തുവ രുന്ന വിളകള്‍. കൃഷിയെ സ്നേഹിക്കുന്ന മനുഷ്യര്‍ കൃഷിഭൂമിയുടെ വിസ്തൃ തിയില്‍ കാര്യമായ കുറവ് സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും, കൃഷി അന്യം നിന്നുപോകരുത് എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ഈ മേഖലയില്‍ നിന്നും മറ്റ് മേഖലകളിലേക്ക് ചേക്കേറുന്ന പ്രവ ണത ശ്രദ്ധിക്കേണ്ടതായി വരുന്നു.