ജ്വാല -വനിതാ കലാമേള
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ വനിതാ ഘടക പദ്ധതി യായി ഉൾപെടുത്തിയ "ജ്വാല" വനിതാ കലാമേള വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 17 ന് രാവിലെ 9 മണിക്ക് വളാഞ്ചേരി ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വർണാഭമായ കലാ സാംസ്കാരിക ഘോഷയാത്ര കോട്ടക്കൽ mla ആബിദ് ഹുസൈൻ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക് പറതിയിലുൾ പെട്ട കുറ്റിപ്പുറം, ഇരിമ്പ്ളിയം, എടയൂർ, മാറാക്കര, ആതവനാട്, കൽപകഞ്ചേരി പഞ്ചായത്ത്തുകൾ വ്യത്ത്യസ്ത വർണ വസ്ത്രങ്ങളിൽ, വാദ്യ മേ ളങ്ങളുടെയും, കലാരൂപങ്ങളുടെയും അകമ്പടിയോടെ മുത്തു ക്കുട ചൂടിയ വിവിധ പഞ്ചായത്ത് സംഘങ്ങൾക്ക് അതാത് തദ്ദേശ ഭരണ സമിതികൾ നേതൃത്വം നൽകി. മത്സരഅടിസ്ഥാനത്തിൽ നടന്ന ഘോഷ യാത്ര അടുക്കും ചിട്ടയോടെ മുന്നോട്ട് നീങ്ങിയപ്പോൾ അതൊരു പുതിയ അനുഭവവും ചരിത്രവുമായി. പ്രധാന പാതയുടെ ഇരു വശവും 100 കണക്കിന് കാണികൾ ഘോഷ യാത്രക്ക് സാക്ഷി കളായി. കൃത്യ സമയം പാലിച്ചു ഘോഷയാത്ര ജ്വാല കലാ മേളയുടെ വേദിയായ കാവുമ്പുറം പാറക്കൽ കൺവെൻഷൻ സെന്ററിൽ എത്തിയതോടെ പരിസരം ഒരു വർണ്ണ സാഗരമായി മാറി. ഘോഷയാത്രയിൽ എല്ലാ അർത്ഥത്തിലും മികവ് പുലർത്തിയ കുറ്റിപ്പുറം പഞ്ചായത്തിന്റെ ജ്വാല സംഘം ജെതാക്കളായി. തുടർന്നു നടന്ന ഔപചാരിക ഉത്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ആസാദ് അജയ് ആദ്യക്ഷം വഹിച്ചു. Mla പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ ഉത്ഘാടന നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസി