വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ച്ചകളിലും കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് രാവിലെ 10.00 മുതല്‍ വെർച്വൽ ജോബ്‌ ഫയര്‍ സംഘടിപ്പിക്കുന്നു
വികസന സ്റ്റാന്റിംഗ് കമ്മിറ്റി

വർക്കിംഗ് ഗ്രൂപ്പുകളുടെ രൂപീകരണം മുതൽ പദ്ധതി അംഗീകരിച്ചു കിട്ടുന്നതുവരെയുള്ള ആസൂത്രണ നടപടികൾ ഓരോന്നും യഥാസമയം ഫലപ്രദമായി നടത്തുന്നതിനുവേണ്ട മുന്നൊരുക്കങ്ങൾ ഇടപ്പെടലുകൾ നടത്തുക, ആവശ്യമായ യോഗങ്ങൾ യഥാസമയം വിളിച്ചു ചേർക്കുക, ആവശ്യമായ തീരുമാനങ്ങൾ യഥാസമയം എടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുക, ആവശ്യമായ നിർദ്ദേശങ്ങൾ മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്കും വർക്കിംഗ് ഗ്രൂപ്പുകൾക്കും നൽകുക, വികസന കാഴ്ചപ്പാട് രേഖ തയ്യാറാക്കി ഭരണസമിതി യോഗത്തിൽ അവതരിപ്പിക്കുക, പദ്ധതി രൂപീകരനവുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ട എല്ലാ രേഖകളും കൃത്യമായും ചിട്ടയായും തയ്യാറാക്കുന്നതിന വേണ്ട നടപടികൾ സ്വീകരിക്കുക, ആവശ്യമായ രേഖകൾ സഹിതം പദ്ധതി യഥാസമയം പരിശോധനയ്ക്കായി സമർപ്പിക്കുക, പദ്ധതി/പ്രോജക്റ്റ് പരിശോധനാ ഘട്ടത്തിൽ കാണുന്ന ന്യൂനതകൾ യഥാസമയം പരിഹരിച്ചു നൽകുക എന്നിവ വികസന സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുമതലകളാണ്. കൂടാതെ ചുവടെ സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് പറഞ്ഞിട്ടുള്ള എല്ലാ ചുമതലകളും വികസന സ്റ്റാന്റിംഗ് കമ്മിറ്റിക്കും ഉണ്ടായിരിക്കുന്നതാണ്.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍

ക്രമ നമ്പർ പേര് മൊബൈൽ നമ്പർ സ്ഥാനം 
1അബ്ദുൽ റഷീദ് കിഴിശ്ശേരി 9846640450ചെയര്‍ പേര്‍സണ്‍ 
2ബഷീർ മാവണ്ടിയൂർ 7293927929അംഗം
3ജംഷീറ8113923656അംഗം
4സുഹറാബി വടക്കേപീടിയേക്കൽ 9745895762അംഗം